കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി അജയ് മാക്കൻ. കോണ്‍ഗ്രസിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്രസർക്കാർ മരവിപ്പിച്ചു എന്നാണ് ആരോപണം

കോണ്‍ഗ്രസ് നല്‍കുന്ന ചെക്കുകള്‍ ബാങ്കുകള്‍ സ്വീകരിക്കുന്നില്ല കേന്ദ്രസർക്കാർ ജനാധിപത്യത്തെ കശാപ്പു ചെയ്തു എന്നും അദ്ദേഹം ആരോപിച്ചു . ജനാധിപത്യത്തെയാണ്‌ കേന്ദ്രം മരവിപ്പിച്ചത്

ഇന്നലെ മുതല്‍ യൂത്ത് കോണ്‍ഗ്രസിന്റെ അക്കൗണ്ടുകളും മരവിപ്പിച്ചു. യൂത്ത് കോണ്ഗ്രസ് മെമ്ബർഷിപ് ഫീ വാങ്ങിയ അക്കൗണ്ടും മരവിപ്പിച്ചു. 210 കോടിയുടെ രൂപയുടെ കണ്ടുകെട്ടല്‍ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. ആ പണം കോർപറേറ്റ് ഫണ്ടിങ് അല്ല

ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച പണമാണ്. 2018 -19 ലെ അദായ നികുതി വകുപ്പ് റിട്ടേണ്‍സിൻ്റെ പേരില്‍ തെരഞ്ഞെടുപ്പ് സമയം നോക്കിയാണ് നടപടി

ജുഡീഷ്യറിയില്‍ ആണ് കോണ്‍ഗ്രസിന് വിശ്വാസം. ജനാധിപത്യത്തെ സംരക്ഷിക്കാൻ തെരുവില്‍ പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *