ഇന്ത്യൻ ലാറ്റിൻ കാത്തലിക് കൗൺ സിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച എഡ്യൂ – ഫ്യൂച്ചർ സമ്മാനദാനം എന്ന പരിപാടിയിൽ വിവിധ സ്കൂളുകൾ ക്രേന്ദികരിച്ചു നടത്തിയ പ്രസംഗം, ക്വിസ്, ഉപന്യാസം തുടങ്ങിയ മത്സരങ്ങളിൽ വിജയി കളായ 81 പേർക്ക് ക്യാഷ് അവാർഡ് നൾകി.
17.02.2024 ഉച്ചകഴിഞ്ഞ് 2.30 ന് കാട്ടൂർ പള്ളിക്ക് മുന്നിലെ ലയോള ഹാളിൽ വച്ച്ആണ് നടത്തിയത്. സ്കൂൾ വിദ്യാർത്ഥികളെ മികവിലേയ്ക്ക് നയിക്കുന്ന പദ്ധതിയാണ് ILCC എഡ്യൂ ഫ്യുച്ചർ. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 8, 9, ക്ലാസുകളിലെ കുട്ടികളാണ് മത്സരത്തിൽ വിജയിച്ചത്.
കുട്ടികൾ അവരുടെ കഴിവുകൾ വികസിപ്പികുന്നതിനും അവരുടെപ്രവർത്തനങ്ങൾ വളരെയധികം മിക്കാവുറ്റതാക്കുവാനും. ഒരു അവസരമായി നമുക്ക് ഇതിനെ കാണാം.
വരാൻ ഇരികുന്ന സാധ്യതകൾ കണ്ടറിഞ്ഞ് പ്രത്യേകം പ്രവർത്തികുവാൻ ഐ എൽ സി സി എന്ന സoഘാടനയാക്ക് കഴിയട്ടെ എന്ന ആശംസിക്കുകയും ചെയ്ന്നു.
അവാർഡ്ദാന ചടങ്ങിനായി തിരുവനന്തപുരം സൈബർ സെക്യുരിറ്റി ഇ- സയൻറിസ്റ്റ് ഡോ. ഡിറ്റിൻ ആൻഡ്രൂസ് ഉദ്ഘാടനം നിർവഹിച്ചു.ഐ എൽ സി സി ചെയർമാൻ സുനിൽ ജേക്കബ്ബ് അദ്ധ്യഷത വഹിച്ചു. ഫാ അലൻ ലെസ്സി പനക്കൽ, വൈസ് ചെയർമാൻ കേണൽ സിജെ ആന്റണി, ജനറൽ സെക്രട്ടറി ജാക്സൺ ആറാട്ടുകുളം, ട്രഷറർ അഗസ്റ്റിൻ ചാക്കോ,
ജില്ലാ പ്രസിഡന്റ് ഇഗ്നേഷ്യസ് അത്തിപ്പൊഴിയിൽ, ജോസ്കുഞ്ഞ് ജെറാൾഡ്, ജോഫിൻ എബ്രഹാം, പി ബി പോൾ, ജെയിംസ് ജോൺ , ജോഷി പള്ളിപ്പറമ്പിൽ
തുടങ്ങിയവർ പ്രസംഗിച്ചു.