ടി.പി.ചന്ദ്രശേഖരൻ വധകേസിലെ വിചാരണ കോടതി വിധി ശരിവച്ച് ഹൈകോടതി.സിപിഎം വിട്ട് ഒഞ്ചിയത്ത് ആർഎംപി എന്ന പാർട്ടിയുണ്ടാക്കിയതിന്റ് പക തീർക്കാൻ സിപിഎമ്മുകാരായ പ്രതികൾ ഗൂഢാലോചന നടത്തി ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്
പരമാവധി ശിക്ഷ നൾകണമെന്നാവശ്യപ്പെട്ട സർക്കാരും,സിപിഎം നേതാവ് പി മോഹനൻ ഉൾപ്പെടെയുള്ള പ്രതികളെ വിട്ടയച്ചതിനെതിരെ കെ.കെ രമ നൽകിയ അപ്പീലുകളിൽ ആണ് ജസ്റ്റിസുമാരായ ജയ ശങ്കരൻ നമ്ബ്യാർ, കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധിപറഞ്ഞത്
എഫ് ഐ ആറിൽ കൃത്യമായി എത്ര പ്രതികളുണ്ടെന്ന് പറയുന്നില്ലെന്നും പലരെയും കേസിൽ പ്രതി ചേർത്തതിന് പിന്നിൽ വലിയ രാഷ്ട്രീയ ഗുഢാലോചന ഉണ്ടെന്നും സിപിഎം നേതാവും നിലവിൽ കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ പി.മോഹൻനനെ അടക്കം വെറുതെവിട്ട നടപടി റദ്ദാക്കണമെന്ന് കെ കെ രമ എം എൻ എയുടെ ആവശ്യം
36 പ്രതികളുണ്ടായിരുന്ന കേസിൽ സി പി എം നേതാവായ പി മോഹനൻ ഉൾപ്പെടെ 24 പേരെ വിട്ടയച്ചിരുന്നു.പ്രതികൾ ചെയ്ത കുറ്റക്യത്യത്തിന്റെ് സ്വഭാവം കണക്കിലെടുത്തു പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു സർക്കാർ ആവശ്യം.
2012 മേയ് 4-നാണ് ആർഎംപി നേതാവ് ടി.പി ചന്ദ്രശേഖരനെ ഒരു സംലം ബോംബറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടികൊലപ്പെടുത്തിയത്. പാർട്ടിയുണ്ടാക്കിയതിന്റെ പകതീർക്കാൻ സിപിഎമ്മുകരായ പ്രതികൾ ഗൂഢാലോചന നടത്തി ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്