സുരക്ഷാ ഫീച്ചറുടെ കാര്യങ്ങളില്‍ ഉള്‍പ്പെടെ ഉപയോക്താക്കളില്‍ ഏറെ ജനപ്രിയമായി തുടരുന്ന ഓണ്‍ലൈന്‍ പണമിടപാട് സേവനമാണ് ഗൂഗിള്‍ പേ എന്നാല്‍ വിവിധ രാജ്യങ്ങളില്‍ ജൂണോടു കൂടി ഗൂഗിള്‍ പേ ആപ്ലിക്കേഷന്‍ മുഖേനയുള്ള സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍
അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ ഇതോടുകൂടി ഗൂഗിള്‍പേയുടെ സേവനം അവസാനിക്കും.
2024 ജൂൺ 4 മുതൽ അമേരിക്കയില്‍ ഗൂഗിള്‍ പേ ആപ്ലിക്കേഷന്റെ സേവനം ലഭ്യമാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍
അമേരിക്കയില്‍ ഗൂഗിള്‍ പേയേക്കാള്‍ പ്രചാരം ഗൂഗിള്‍ വാലെറ്റിനാണ്. ഗൂഗിള്‍ പേയുടെ എല്ലാ സവിശേഷതകളും ഗൂഗിള്‍ വാലെറ്റില്‍ ലഭ്യമാക്കി പേയ്മെൻ്റ് ഓഫറുകൾ ലളിതമാക്കാനാണ് ഗൂഗിളിന്റെ നീക്കം
അതേസമയം ഇന്ത്യയിലെയും സിംഗപ്പൂരിലയും ഗൂഗിള്‍ പേ സേവനങ്ങള്‍ തുടരുമെന്നാണ് കമ്പനി അറിയിക്കുന്നത്
ഈ രാജ്യങ്ങളില്‍ നിലവില്‍ ഗൂഗിള്‍ പേയിലുള്ള എല്ലാ തരം പണമിടപാട് സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമാകുമെന്നും ഗൂഗിളിന്റെ ബ്ലോഗില്‍ വ്യക്തമാക്കിയിട്ടുണ്ട്
ഗൂഗിള്‍ പേ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന രാജ്യങ്ങളിലുള്ള ഉപയോക്താക്കള്‍ ജൂണിലെ സമയപരിധി അവസാനിക്കുന്നതിന് മുന്‍പ് ഗൂഗിള്‍ വാലെറ്റിലേക്ക് മാറണമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത.
അതേസമയം ഗൂഗിള്‍ പേയുടെ വെബ്സൈറ്റ് വഴി ഉപയോക്താക്കള്‍ക്ക് അക്കൗണ്ട് ബാലന്‍സ് പരിശോധിക്കുവാനും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമയക്കാനും സാധിക്കും