ജാംനഗര്‍ ഭീഷണി നേരിടുന്നതും ഗുരുതരമായി പരിക്കേറ്റതുമായ മൃഗങ്ങളുടെ സംരക്ഷണവും പുനരധിവാസവും ലക്ഷ്യമിടുന്ന വനതാര പദ്ധതി പ്രഖ്യാപിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് റിലയന്‍സ് ഫൗണ്ടേഷന്‍. ഇന്ത്യയിലും വിദേശത്തുമായിട്ടായിരിക്കും പദ്ധതി നടപ്പാക്കുക
ഗുജറാത്തിലെ ജാംനഗറിലുള്ള 3000 ഏക്കര്‍ സ്ഥലത്തെ റിലയന്‍സിന്റെ റിഫൈനറി കോംപ്ലക്‌സ് ഈ പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞു
മൃഗസംരക്ഷണം അവയുടെ പുനരധിവാസം എന്നീ മേഖലകളിലെ വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തി വനതാര പദ്ധതിയിലൂടെ ഈ 3000 ഏക്കര്‍ ഭൂമി ഒരു വനത്തിന് സമാനമായി മാറ്റിക്കഴിഞ്ഞു
പുനരധിവസിക്കപ്പെടുന്ന ജീവിവര്‍ഗ്ഗങ്ങള്‍ക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയും ഇവിടെ ഒരുക്കിയിട്ടുണ്ട് ഇന്ത്യയിലാദ്യമായാണ് ഇത്തരമൊരു സമഗ്ര പദ്ധതി ആരംഭിക്കുന്നത് റിലയന്‍സ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ അനന്ത് അംബാനിയാണ് പദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്നത്
ജാംനഗറിലെ റിലയന്‍സിന്റെ പുനരുപയോഗിക്കാന്‍ കഴിയുന്ന ഊര്‍ജവുമായി (renewable energy) ബന്ധപ്പെട്ട ബിസിനസും അനന്ത് അംബാനിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്
ഇതനുസരിച്ച് 2035 ഓടെ നെറ്റ് കാര്‍ബണ്‍ സീറോ കമ്പനിയായി റിലയന്‍സിനെ മാറ്റാനുള്ള ശ്രമത്തിലാണ് അദ്ദേഹം