മൊരിച്ച റൊട്ടിയും സോഡയുമായി രുചിക്കുട്ടിന്റെ വിഭവങ്ങൾ തുറന്ന ഹിമലായ ബേക്കറി ഇന്ന് 75ന്റെ നിറവിൽ എത്തി നിൽകുകയാണ്.

1948-ൽ സി.എൻ കുഞ്ഞു പിള്ളയുടെ നേത്യത്വത്തിൽ തുടങ്ങിയ ഹിമലയ ബേക്കറി ആൻഡ് ഏയ്റേറ്റഡ് വാട്ടർ മാനുഫാക്ചറേഴ്സ് ഇന്ന് എട്ട് ശാഖയുള്ള സ്ഥാപനമായി വളർന്നു.

ബേക്കറി സാധനങ്ങളും മറ്റ് ഭാഷ്യവസ്തുക്കളുമാടക്കം ഒട്ടേറെ വിഭാവങ്ങൾ ഇന്ന് വിപണിയിൽ എത്തിക്കുന്നു.പിന്നിട് ഉൽപന്നങ്ങളുടെ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി 2010 ൽ ആണ് കലവൂരിൽ ഹിമാലയ ബേക്ക് ആൻഡ് കൻഫക്ഷണേഴ്സ് എന്ന സ്ഥാപനം ആരംഭിച്ചത്

ഇന്ന് ലോകോത്തര നിലവാരമുള്ള നുറു കണക്കിനു വിഭവങ്ങൾ സ്വദേശത്തും വിദേശത്തുമായി ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്തു വരുന്നു.

ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പ് വരുത്താൻ അന്യംനിന്നു പോകുന്ന പല സസ്യലതാദികളെയും ജൈവ കൃഷിയിലുടെ സ്വന്തം കൃഷിയിടത്തിൽ ഉൽപാദിപ്പികുന്നു.


75 വർഷം പിന്നിടുന്നതിന്റെ ഭാഗമായി തെർമൽ പ്രോസസിങ് വഴി ഉൽപ്പാദിപ്പിക്കുന്ന ഉൽപന്നങ്ങൾ കേരളം മുഴുവൻ വ്യാപിക്കുമെന്നാണ് ഉടമകൾ പറയുന്നത്

ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നാളെ 4 – ന് കലവൂരിൽ, വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച 75 പേരെ ആദരിക്കും. മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവ്വഹിക്കും

എംഎൽഎ പി.വി. ചിത്തരഞ്ജൻ പങ്കെടുക്കുമെന്ന് ഹിമാലയ ബേക്ക് പ്രൈവറ്റ് ലിമിറ്റഡ് മാനോജിങ് ഡയറക്ടർ എസ്. സുധീഷ് കുമാർ, എൽ എൻ ബേക്കേഴ്സ് മനേജിങ് ഡയറക്ടർ സജീന്ദ്രൻ ഉണ്ണി, സെക്രട്ടറി കെ.ടി ജയപ്രകാശ്, മനേജർമാരായ എസ്. ശ്രീകുമാർ, സുനിൽ തോമസ് എന്നിവർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *