രാഷ്ട്രിയ കോളിളക്കമുണ്ടാക്കിയ ലോകായുക്ത ഭേദഗതി ബിൽ രാഷ്ട്രപതി ഒപ്പിട്ടത് സംസ്ഥാന സർക്കാരിന് നേട്ടമായി

ഗവർണർമാർക്കെതിരെ സുപ്രീംകോടതി രൂക്ഷവിമർശനം നടത്തിയതിന് പിന്നാലെയാണ് ഏഴ് ബില്ലുകൾ 2023 നവംബറിൽ ഗവർണർ ആരിഫ് മുഹമദ് ഖാൻ രാഷ്ട്രപതിക്ക് വിട്ടത്

സെക്ഷൻ 14 പ്രകാരമുള്ള ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്നതായിരുന്നു ബിൽ. 2022 ഓഗസ്റ്റിലാണ് ലോകായുക്ത ഭേദഗതി ബിൽ നിയമസഭ പാസാക്കിയത്.

മന്ത്രി പി രാജീവാണ് ബിൽ അവതരിപ്പിച്ചിരുന്നത്. ലോകായുക്ത ജുഡീഷ്യറി ബോഡിയല്ലെന്നും അന്വേഷണ ഏജൻസി തന്നെ വിധി പറയാൻ പാടില്ലെന്നും ബിൽ അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

അന്വേഷണം, കണ്ടെത്തൽ, വിധി പറയൽ എല്ലാംകൂടെ ഒരു സംവിധാനം മറ്റെവിടെയും ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു. പൊതുപ്രവർത്തകരുടെ അഴിമതി തെളിഞ്ഞാൽ ഔദ്യോഗിക സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു ലോകായുക്തയ്ക്കു വിധിക്കാനാവുന്ന പതിന്നാലാം വകുപ്പാണ് ബില്ലിലൂടെ ഭേദഗതി ചെയ്തത്

ബന്ധു നിയമനക്കേസിൽ കെ ടി ജലീലിന് മന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടി വന്നത് ഇങ്ങനെയാണ്. ബിൽ നിയമമായതോടെ ലോകായുക്ത ആരെയെങ്കിലും അഴിമതിക്കാരനായി തീർപ്പു കൽപിച്ചാൽ അതിൽ‌ മുഖ്യമന്ത്രിക്കും നിയമസഭയ്ക്കും നിയമന അധികാരിക്കും മറിച്ചു തീരുമാനമെടുക്കാം

ഗവർണറുടെ അപ്പലേറ്റ് അധികാരവും ഇല്ലാതാവും.”മുഖ്യമന്ത്രിക്കെതിരേ ലോകായുക്ത വിധിയുണ്ടായാൽ ഗവർണറല്ല, നിയമസഭയായിരിക്കും അപ്പലേറ്റ് അതോറിട്ടി. മന്ത്രിമാർക്കെതിരായ വിധികളിൽ മുഖ്യമന്ത്രിയും എംഎൽഎമാർക്കെതിരായ വിധിയിൽ സ്പീക്കറുമായിരിക്കും അപ്പലേറ്റ് അതോറിട്ടി

നിയമസഭയിലെ ഭൂരിപക്ഷം വച്ച് ലോകായുക്തയുടെ ഉത്തരവ് തള്ളാം പ്രതിപക്ഷത്തെ വേട്ടയാടാനുള്ള ആയുധമായും ലോകായുക്തയെ ഉപയോഗിക്കപ്പെടാം


Leave a Reply

Your email address will not be published. Required fields are marked *