രാഷ്ട്രപതി തീരുമാനമെടുത്ത ബില്ലുകൾ സർക്കാരിന് തിരികെ നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ലോകായുക്ത ബില്ലിൽ ഇനി താൻ ഒപ്പിടേണ്ട എന്ന് ഗവർണർ സർക്കാരിനെ അറിയിച്ചു. ബിൽ നിയമമാക്കിക്കൊണ്ട് സർക്കാരിന് വിജ്ഞാപനം ഇറക്കാം എന്നും ഗവർണർ അറിയിച്ചു
രാഷ്‌ട്രപതി തടഞ്ഞ മൂന്ന് സർവ്വകലാശാല ബില്ലുകളും കൈ മാറിയിട്ടുണ്ട്. വി.സി നിയമന പ്രക്രിയയുമായി ഗവർണർ മുന്നോട്ട് പോകുമെന്നതിന്റെ സൂചനയായും ഇതിനെ കാണാം.