വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ ജെ.എസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി സിൻജോ ജോണ്‍സണ്‍ അറസ്റ്റില്‍കരുനാഗപ്പള്ളിയിലെ ബന്ധു വീട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്

.മറ്റൊരു പ്രതിയായ കാശിനാഥനും ഇന്ന് അറസ്റ്റിലായിട്ടുണ്ട്.ഇരുവരേയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നാലെ മർദ്ദിച്ച വിവരം തുറന്നുപറഞ്ഞാല്‍ തലവെട്ടുമെന്ന് സിൻജോ ഭീഷണിപ്പെടുത്തിയെന്ന് സിദ്ധാർത്ഥിന്റെ കൂട്ടുകാർ വെളിപ്പെടുത്തിയെന്ന് പിതാവ് വെളിപ്പെടുത്തി

സിൻജോയും അക്ഷയും റെഹാനും ഹോസ്റ്റല്‍ മുറിയില്‍ വച്ച്‌ തീർത്ത് കളഞ്ഞിട്ട് തൂക്കിയതാണ്എന്നാണ് ആ കുട്ടികള്‍ പറഞ്ഞതെന്നും പിതാവ് പറഞ്ഞു

എസ്.എഫ്.ഐയുടെ യൂണിറ്റ് ഭാരവാഹികളാണ് പ്രധാന പ്രതികള്‍. പ്രതികള്‍ കീഴടങ്ങിയെന്നത് വിശ്വസിക്കാനാവുന്നില്ല.പ്രതികളെ രക്ഷപ്പെടുത്താനാണ് നീക്കമെങ്കില്‍ പ്രതിഷേധിക്കുംതുടർച്ചയായ മൂന്ന് ദിവസം നാലിടത്തായി സിദ്ധാർത്ഥനെ മർദ്ദിച്ചിരുന്നുവെന്നാണ് 19 പേർ ചേർന്ന് ബെല്‍റ്റ് കൊണ്ട് പലതവണ മർദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു

സിദ്ധാർത്ഥന്റെ കൂട്ടുകാരെ ഭീഷണിപ്പെടുത്തി അവരെകൊണ്ട് നിർബന്ധിപ്പിച്ച്‌ മുഖത്തടിപ്പിക്കുകയും ചെയ്തുഹോസ്റ്റല്‍ നടുമുറ്റത്ത് വച്ച്‌ സംഘം ചേർന്ന് സിദ്ധാർത്ഥനെ ആള്‍ക്കൂട്ട വിചാരണ ചെയ്തപ്പോള്‍ ആരും ചോദ്യംചെയ്തിരുന്നില്ലഇതെല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം

സിദ്ധാർത്ഥൻ ജെ.എസിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒളിവിലുള്ള നാല് പ്രതികള്‍ക്കായാണ് വയനാട് ജില്ലാ പൊലീസ് ഇന്ന് രാവിലെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇവരില്‍ സൗദ് റിസാല്‍, അജയ് കുമാർ എന്നിവർ കൂടി ഇനി പിടിയിലാകാനുണ്ട്

Leave a Reply

Your email address will not be published. Required fields are marked *