തിരുവനന്തപുരം വയനാട് വെറ്ററിനറി സര്‍വകലാശാല വിസിക്കെതിരെ ഗവര്‍ണര്‍ നടപടിയെടുത്തു. വിസിയെ സസ്പെന്റ് ചെയ്തതായി ഗവര്‍ണര്‍ പറഞ്ഞു .വെറ്റിനറി സർവകലാശാല വീസി എം ആർ ശശീന്ദ്രനാഥിനെതിരെയാണ് നടപടി

സർക്കാർ നടപടി എടുക്കാതിരിക്കെ ആണ്‌ ഗവർണറുടെ ഇടപെടല്‍. മൂന്നുദിവസം തുടർച്ചയായി വിദ്യാർത്ഥിക്ക് പീഡനം നേരിടേണ്ടി വന്നുവെന്നും ഇതെല്ലാം സര്‍വകലാശാല അധികൃതരുടെ അറിവോടെയായിരുന്നുവെന്നുംഗവര്‍ണര്‍ പറഞ്ഞു.

സർവ്വകലാശാലയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു.സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഗവര്‍ണര്‍ നീക്കം തുടങ്ങി. ജുഡീഷ്യല്‍ അന്വേഷണത്തിനായി ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട ഹൈക്കോടതിയെ സമീപിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

കോളേജ് ഹോസ്റ്റലുകള്‍ എസ്‌എഫ്‌ഐ ഹെഡ് കോർട്ടേഴ്സുകള്‍ ആക്കി മാറ്റുകയാണ്. എസ്‌എഫ്‌ഐയുംപോപ്പുലർ ഫ്രണ്ടും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്

സിദ്ധാർത്ഥന് 24 മണിക്കൂറോളം ഭക്ഷണമോ വെള്ളമോ പോലും ലഭിച്ചിരുന്നില്ലെന്നുംഗവര്‍ണര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *