സംസ്ഥാനത്തെ വൈദ്യുതി നിരക്കിൽ വർദ്ധന വരുത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് K.S. E. B റെകുലേറ്ററി കമ്മീഷനെ സമീപിച്ചു.
വൈദ്യുതി വാങ്ങിയ വകുപ്പിലെ 68 . 68 കോടി രൂപ പിരിഞ്ഞു കിട്ടാത്തതിനാൽ ആണ് വൈദ്യുതി നിരക്കിൽ വർദ്ധന വരുത്താൻ റെകുലേറ്ററി കമ്മീഷനോട് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്.
നിലവിലുള്ള സർചാർജിന് പുറമേ വൈദ്യുതി യൂണിറ്റിന് 14 പൈസ കൂടി സർചാർജ് ആയി ഈടാക്കാൻ അനുവദിക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.
ഇതുകൂടി അനുവദിച്ചാൽ യൂണിറ്റിന് 33 പൈസ കൂടും കേന്ദ്ര വൈദ്യുതി നിയമമനുസരിച്ച്പ്രതിമാസം 19 പൈസ ഈടാക്കാൻ നേരത്തെ തന്നെ കെഎസ്ഇബിക്ക് അനുമതിയുണ്ട്.
റെഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിക്ക് പറയാനുള്ളവ വിശദമായി കേട്ടെങ്കിലും സർക്കാറിന്റെ അഭിപ്രായം കൂടി കേട്ട ശേഷമേ തീരുമാനമെടുക്കു.
എന്നാൽ തിരഞ്ഞെടുപ്പ് കാലമായതിനാൽ സർക്കാർ തീരുമാനം ഉടൻ ഉണ്ടാകില്ലെന്നാണ് സൂചന