തിരുവനന്തപുരത്ത് കേരള സര്‍വകലാശാല കലോല്‍സവത്തിനിടെ പ്രതിഷേധം. പ്രധാനവേദിയിലേക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ തള്ളിക്കയറി. എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം.
എസ്.എഫ്.ഐയ്ക്ക് യൂണിയന്‍ നഷ്ടമായ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കെതിരെ വ്യാപക അക്രമം അഴിച്ചുവിടുന്നുവെന്ന് കെ എസ് യു ആരോപിക്കുന്നു. ഇതിനിടെ മല്‍സരം മുടങ്ങിയതില്‍ പ്രതിഷേധവുമായി മല്‍സരാര്‍ഥികളും രംഗത്തെത്തി.