ലോകസിനിമയുടെ ആഘോഷമായ ഓസ്കര്‍ പ്രഖ്യാപനം നാളെ ലോസ് ആഞ്ചലസില്‍. എതിരാളികളില്ലാതെ പുരസ്കാരവേദികള്‍ താണ്ടിയെത്തുന്ന ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപെന്‍ഹൈമറിന്റെ ആധിപത്യമായിരിക്കും ഓസ്കറിലുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യന്‍ സാന്നിധ്യമായി ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ‘ടു കില്‍ എ ടൈഗറും’ മല്‍സരിക്കുന്നു.ഗോള്‍ഡന്‍ ഗ്ലോബ് മുതല്‍ ബാഫ്റ്റ വരെയുള്ള വേദികള്‍ ഒരു സൂചനയായി കണ്ടാല്‍ നാളെ ലോസ് ആഞ്ചലസിലെ ഡോള്‍ബി തിയറ്റര്‍ ഭരിക്കുന്നത് ഒപ്പെന്‍ഹൈമറായിരിക്കും.
ബഹുദൂരം പിന്നിലെങ്കിലും ഫ്രഞ്ച് ചിത്രം അനറ്റൊമി ഓഫ് എ ഫാള്‍, കില്ലഴ്സ് ഓഫ് ദി ഫ്ലവര്‍ മൂണ്‍, പാസ്റ്റ് ലൈവ്സ് , ദി സോണ്‍ ഓഫ് ഇന്ററസ്റ്റ് എന്നിവയും മികച്ച ചിത്രത്തിനുള്ള പുരസ്കാരം നോടൻ മത്സരരംഗത്തുണ്ട് .