ഡൽഹി രാജ്യവ്യാപക പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കുമിടയിലും പൗരത്വ നിയമ ഭേദഗതി അനുസരിച്ച് പൗരത്വത്തിന് അപേക്ഷിക്കാനുള്ള സർക്കാർ സൈറ്റുകൾ സജിവമായി.

ഇന്ത്യയിലുള്ളവർ അതിന്റെ പകർപ്പ് ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. ഇന്ത്യക്ക് പുറത്തുള്ളവർ ഇന്ത്യൻ കോൺസുലർ ജനറലിന് പകർപ്പ് സമർപ്പിക്കണം.പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ആറ് മത ന്യൂനപക്ഷങ്ങൾക്ക് പൗരത്വം വ്യവസ്ഥ ചെയ്യുന്നതാണ് നിയമം.

പൗരത്വം നൽകുന്നവർക്ക് ഡിജിറ്റൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകും. വിദ്യാഭാസം നേടാനും, വ്യാപാര സ്വാതന്ത്ര്യത്തിനും വസ്തുവകകൾ വാങ്ങാനും പൗരത്വം നേടുന്നവർക്ക് അവകാശമുണ്ടാകും. ഇന്ത്യക്കാർക്ക് വേണ്ടിയുള്ളതല്ല നിയമമെന്ന വിശദീകരണവും ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *