മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഫലപ്രദമായി ഇടപെടുന്നില്ലെന്ന് ആക്ഷേപം. പോത്തുകല്‍ പഞ്ചായത്തില്‍ ഇതിനകം 4 പേര്‍ മരിക്കുകയും മൂന്നൂറില്‍ അധികം പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ചാലിയാറിന്‍റെ തീരപ്രദേശങ്ങളിലാണ് മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചത്. രോഗം ബാധിച്ച് 4 പേര്‍ മരിച്ചതാണ് ആശങ്ക ഉയര്‍ത്തുന്നത്. 5 പേര്‍ അത്യാഹിത വിഭാഗത്തില്‍ ചികില്‍സയില്‍ തുടരുകയാണ്. പോത്തുകല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികില്‍സ സംവിധാനം കാര്യക്ഷമമല്ലെന്ന പരാതി ഉയര്‍ന്നു കഴിഞ്ഞു.
രോഗവ്യാപനത്തിന്‍റെ മുഴുവന്‍ ഉറവിടങ്ങള്‍ കണ്ടെത്താന്‍ പോലും ഇതുവരെയായിട്ടില്ല. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ പ്രദേശത്തെ കിണറുകളിലെ വെളളത്തില്‍ പോലും രോഗാണു സാന്നിധ്യം വ്യാപകമാണന്ന് വ്യക്തമായിട്ടുണ്ട്.
സര്‍ക്കാര്‍ സംവിധാനത്തിലെ അലംഭാവം ചൂണ്ടിക്കാട്ടി യുഡിഎഫ് പ്രതിഷേധത്തിലാണ്