സർവ്വർ തകലാറുമൂലം സംസ്ഥാനത്ത് മുൻഗണന വിഭാഗത്തിൽ ഉൾപ്പെട്ട കാർഡുകാരുടെ റേഷൻ മസ്റ്ററിങ് മുടങ്ങി സംസ്ഥാനത്ത് മിക്ക റേഷൻ കടകളുടെ മുന്നിലും രാവിലെ തന്നെ മുതിർന്ന പൗരന്മാരും കുട്ടികളും ഉൾപ്പെടെ ഗുണഭോക്താക്കളുടെ നീണ്ട നിര തന്നെയായിരുന്നു.
അതേസമയം മഞ്ഞറേഷൻ കാർഡിലെ അംഗങ്ങൾ ഇന്ന് തന്നെ മസ്റ്ററിങ് നടത്തണമെന്നും മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി.
പിങ്ക് റേഷൻ കാർഡ്കാർക്ക് പിന്നീട് ഇതിനുള്ള അവസരം ഉണ്ടാകുമെന്നും പറഞ്ഞു. മാർച്ച് മാസത്തെ റേഷൻ ഏപ്രിൽ ആദ്യ ആഴ്ചയിലും റേഷൻ കടകളിൽ വിതരണം ചെയ്യുമെന്നും അറിയാൻ കഴിഞ്ഞു