ഗാസയിലെ റഫ ആക്രമിക്കാൻ ഇസ്രയേലിന് അംഗീകാരം നൽകി പ്രധാനമന്ത്രി ബെന്യാമൻ നെതന്യാഹു. ഈ തീരുമാനത്തിൽ നിന്ന് പിന്മാറണം എന്ന് സഖ്യകക്ഷികൾ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു.
എങ്കിലും ഖത്തർ മധ്യസ്ഥതയിൽ നടക്കുന്ന സമാധാന ചർച്ചകൾ വഴി തെളിയാതെ നീളുന്നതിനിടെയാണ് ആക്രമണം കടുപ്പിക്കാൻ ഇസ്രയേൽ നീക്കം.
ചർച്ചകൾ തുടരുമെന്നും ഇതിനായി പ്രതിനിധി സംഘം ദോഹയിലെത്തും എന്നും ഇസ്രയേൽ പ്രധാന മന്ത്രി വ്യക്തമാക്കി. ഭക്ഷണമില്ലാതെ നരകിക്കുന്ന ഗാസയിൽ വംശഹത്യയാണ് ഇസ്രയേൽ ലക്ഷ്യമിടുന്നതെന്നു ഹമാസ് വ്യക്തമാക്കി