ബംഗാള്‍ ഡിജിപി സ്ഥാനത്തു നിന്നും രാജീവ് കുമാറിനെ നീക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിര്‍ദേശം.
മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ഏറെ അടുപ്പമുള്ള ഉദ്യോഗസ്ഥനാണ് രാജീവ് കുമാര്‍ .ഡിജിപിയായി നിയമിക്കാന്‍ മൂന്ന് ഉദ്യോഗ്സഥരുടെ പേരുകള്‍ അടങ്ങിയ ചുരുക്കപ്പട്ടിക സമര്‍പ്പിക്കാന്‍ ബംഗാള്‍ സര്‍ക്കാരിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി.
തിരഞ്ഞെടുപ്പ് കമ്മിഷനെ ബിജെപി നിയന്ത്രിക്കുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷ് വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പതിവായ ബംഗാളില്‍ ഇത്തവണ അത് അനുവദിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു.
ഗുജറാത്ത്, യുപി, ബിഹാര്‍, ജാര്‍ഖണ്ഡ്, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ നീക്കാനും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി