പേരാമ്പ്ര അനു കൊലക്കേസ് പ്രതി മുജീബ് 2000ല്‍ ജ്വല്ലറി ഉടമയെ കൊന്ന കേസിലും പ്രതി. പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ ജ്വല്ലറി ഉടമ ഗണപതിയാണ് കൊല്ലപ്പെട്ടത്. സ്വര്‍ണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ മുജീബും സംഘവും ഗണപതിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കൊലക്കുശേഷം രക്ഷപ്പെട്ട മുജീബിനെ സേലത്തുനിന്നാണ് പിടികൂടിയത്. കേസില്‍ മുജീബ് ശിക്ഷ അനുഭവിച്ചു. പുറത്തിറങ്ങിയ ശേഷവും കുറ്റകൃത്യങ്ങള്‍ തുടര്‍ന്നു. കുപ്രസിദ്ധ വാഹനമോഷ്ടാവ് വീരപ്പന്‍ റഹീമിന്‍റെ സംഘാംഗമായിരുന്നു മുജീബ്.
കോഴിക്കോട് പേരാമ്പ്ര അനു കൊലക്കേസിൽ റിമാൻഡിലുള്ള പ്രതി മുജീബ് റഹ്മാനെ കസ്റ്റഡിയിൽ വിട്ടുകിട്ടാനായി പൊലീസ് ഇന്ന് അപേക്ഷ നൽകുംഅഞ്ച് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെടുക മുജീബിനെതിരെ ഇതുവരെ 57 കേസുകളുണ്ട്.
സമാനരീതിയിലുള്ള മറ്റുകേസുകളിൽ ഇയാൾക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.