രാജ്യത്ത് 21 ലക്ഷത്തിലധികം സിം കാര്‍ഡുകള്‍ക്ക് ഉപയോഗിച്ചത് വ്യാജ തിരിച്ചറിയല്‍ രേഖകള്‍.
നിലവിലുള്ള 114 കോടി മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ ടെലികോം വകുപ്പിന്‍റെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഇന്‍റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.
സംശയാസ്പദമായ കണക്ഷനുകള്‍ അടിയന്തരമായി പരിശോധിച്ച് റദ്ദാക്കാന്‍ സേവനദാതാക്കള്‍ക്ക് ടെലികോം ഡിപ്പാര്‍ട്ട് നിര്‍ദേശം നല്‍കി. കൃത്രിമമായ തിരിച്ചറിയല്‍ രേഖകളോ, വ്യാജ വിലാസമോ നല്‍കിയാണ് 21 ലക്ഷം സിം കണക്ഷനുകള്‍ എടുത്തതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
പലതും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും ഒാണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കുമാണ് ഉപയോഗിക്കുന്നത്. ഒരു തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് പരമാവധി ഒന്‍പത് സിം കാര്‍ഡ് കണക്ഷന്‍ എന്ന ചട്ടം ലംഘിച്ച 1.92 കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്.