ചെന്നൈ ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ ആഭ്യന്തര ട്വന്റി20 ടൂർണമെന്റായ ഇന്ത്യൻ പ്രിമിയർ ലീഗിന് (ഐപപിഎൽ) നാളെ കൊടിയേറും.
ചെന്നൈയിലെ എം.എ.ചിദംബരം സ്റ്റേഡിയത്തിൽനടക്കുന്ന ഉദ്ഘാടന മത്സരത്തിൽ, നിലവിലെ ചാംപ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന.നേരിടും.
ഉദ്ഘാടനച്ചടങ്ങിനോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. എ.ആർ.റഹ്മാൻ, സോനു നിഗം എന്നിവർ അവതരിപ്പിക്കുന്ന സംഗീതനിശയോടെയാണു പരിപാടികൾ ആരംഭിക്കുക. ബോളിവുഡ് താരങ്ങളായ അക്ഷയ്കുമാർ, ടൈഗർ ഷ്റോഫ് എന്നിവരുടെ നേതൃത്വത്തിലുള്ള നൃത്തപരിപാടികളും നടക്കും.