ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗായ ഐ.പി.എൽ ഇന്ന് രാത്രി എട്ടിന് തുടങ്ങും. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിൽ ഏറ്റുമുട്ടും. പതിനേഴാമത് ഐ.പി.എലാണിത്. പത്തുടീമുകൾ മത്സരിക്കുന്നു.
ആകെ 72 മത്സരം. അഞ്ചുടീമുകൾ വീതമുള്ള രണ്ടു ഗ്രൂപ്പുകളായാണ് കളി. ഓരോ ടീമും ഗ്രൂപ്പിലെ ഓരോ ടീമിനെതിരേയും രണ്ടുവട്ടം (ഹോം ആൻഡ് എവേ) കളിക്കും. അടുത്തഗ്രൂപ്പിലെ ടീമുമായി ഒരുതവണയും
പ്രാഥമികഘട്ടത്തിൽ ഓരോ ടീമിനും 14 മത്സരം. ഇതിൽ കൂടുതൽ പോയിന്റ് നേടുന്ന നാലു ടീം നോക്കൗട്ടിലെത്തും. രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ, ആദ്യ 21 മത്സരങ്ങളുടെ ഫിക്‌സ്ചർ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ.
ശേഷിക്കുന്ന മത്സരക്രമം വൈകാതെ പ്രഖ്യാപിക്കും. മേയ് അവസാനമായിരിക്കും ഫൈനൽ.