ബെംഗളൂരു ഐഎസ്ആർഒയുടെ റീയൂസബിൾ ലോഞ്ച് വെഹിക്കിള്‍(ആർഎൽവി)പുഷ്പകിന്റെ ലാൻഡിങ് പരീക്ഷണം. വിജയകരം. കർണാടകയിലെ ചലകാരേയിൽ രാവിലെ ഏഴുമണിയോടെയായിരുന്നു പരീക്ഷണം.

ചിനൂക്ക് ഹെലികോപ്റ്ററിൽ 4.5 കിലോമീറ്റർ ഉയരത്തിൽ പേടകത്തെ എത്തിച്ച് താഴേക്കിട്ടു. പേടകം സ്വയം ദിശമാറ്റി ലാൻഡ് ചെയ്തു. ആർഎൽവിയുടെ മൂന്നാമത്തെ ലാൻഡിങ് ദൗത്യമാണ് നടന്നത്. 2016ലും കഴിഞ്ഞ ഏപ്രിലിലുമായിരുന്നു മുൻപ് വിജയകരമായപരീക്ഷണങ്ങൾ നടന്നത്.

ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായാണ് കുറഞ്ഞ ചെലവിൽ റീയൂസബിൾ ലോഞ്ചിങ് വെഹിക്കിൾ വികസിപ്പിച്ചതെന്ന് ഐഎസ്ആർഒ അധികൃതർ അറിയിച്ചു.

ഏറ്റവും മികച്ച രീതിയിൽ ബഹിരാകാശ ദൗത്യം നടത്താനായി ഇന്ത്യ നിർമിച്ചതാണ് പുഷ്പക്ഭൂമിയിലേക്ക് സുരക്ഷിതമായി തിരിച്ചെത്തുന്നതിനുള്ള അത്യാധുനിക സാങ്കേതികതയും ഈ ബഹിരാകാശ പേടകത്തിനുണ്ട്.’’– ഐ എസ്ആർഒ ചെയർമാൻ എസ്. സോമനാഥ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *