ഒന്‍പത് കോടിയുടെ നിരോധിത ലഹരിമരുന്ന് പിടികൂടി തെലങ്കാന ഡ്രഗ്സ് കണ്‍ട്രോള്‍ അഡ്മിനിസ്ട്രേഷന്‍. 90.48 കിലോയോളം ലഹരിമരുന്നാണ് അധികൃതര്‍ പിടിച്ചെടുത്തത്.
ഇതിന് 8.99 കോടിയോളം രൂപ മൂല്യമുണ്ടെന്നാണ് വിവരം. എക്സൈസ് വകുപ്പുമായി ചേര്‍ന്നുനടത്തിയ പരിശോധനയിലാണ് വന്‍ ലഹരിശേഖരം പിടിച്ചെടുത്തത്.പിഎസ്‌എല്‍ മെഡികെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന മരുന്നുകമ്പനിയുടെ ഉത്പാദനകേന്ദ്രത്തിലാണ് നിരോധിത ലഹരിശേഖരമുണ്ടായിരുന്നത്.
ഇത് വിദേശത്തേക്ക് കടത്താനിരുന്നതാണെന്നാണ് പിടിയിലായവര്‍ നല്‍കിയിരിക്കുന്ന വിവരം.പരിശോധനയ്ക്കെത്തിയ സംഘം YLV01 എന്ന പേരില്‍ തിയതി പോലും രേഖപ്പെടുത്താത്ത മരുന്ന് ശേഖരം കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഇത്രയധികം ലഹരിമരുന്ന് കണ്ടുകെട്ടിയത്