ഇന്ത്യൻ പ്രീമിയർ ലീഗല്‍ ഇന്ന് സഞ്ജു സാംസന്റെ രാജസ്ഥാൻ റോയല്‍സ് അവരുടെ ആദ്യ മത്സരത്തിനായി ഇറങ്ങും. ഇന്ന് ഞായറാഴ്ച ആയതുകൊണ്ട് തന്നെ രണ്ട് മത്സരങ്ങള്‍ ഐപിഎല്ലില്‍ ഉണ്ട്.ജയ്പൂരില്‍ വച്ച് നടക്കുന്ന മത്സരം വൈകിട്ട് 3.30ന് ആരംഭിക്കും.
വിജയത്തോടെ തുടങ്ങാനാകും സഞ്ജുവും സംഘവും ആഗ്രഹിക്കുക. മികച്ച ഫോമിലുള്ള ജയ്സ്വാളിന്റെയും ജുറെലിന്റെയും സാന്നിധ്യം രാജസ്ഥാൻ റോയല്‍സിന് ഊർജ്ജം പകരും.
സഞ്ജു, ബട്ലർ എന്നിവരും കൂടെ ഫോമില്‍ എത്തും എന്നാകും രാജസ്ഥാൻ ആരാധകരുടെ പ്രതീക്ഷ.മത്സരം വൈകിട്ട് 3.30ന് ആരംഭിക്കും. വിജയത്തോടെ തുടങ്ങാനാകും സഞ്ജുവും സംഘവും ആഗ്രഹിക്കുക.
ഇന്ന് രാത്രി നടക്കുന്ന മത്സരവും ആവേശകരമായ മത്സരമാണ്. മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റാൻസുമാണ് രണ്ടാം മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. ഹാർദിക് ക്യാപ്റ്റൻ ആവുന്ന ആദ്യ മത്സരം അദ്ദേഹത്തിന്റെ മുൻ ക്ലബിന് എതിരെ ആകുന്നത് കൂടുതല്‍ ആവേശകരമാക്കും. ഈ മത്സരം രാത്രി 7.30ന് ആകും ആരംഭിക്കുക.