ബെന്യാമിന്റെ ആടുജീവിതം ബ്ലെസി സിനിമയാക്കി പുറത്തിറങ്ങാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ അതെ പുസ്തകം കൈ കൊണ്ട് പകർത്തി എഴുത്തിയിരിക്കുകയാണ് കണ്ണൂർ പാനൂർ സബ് ട്രഷറിയിലെ സീനയർ അക്കൗണ്ടന്റ് ശിവജി.
ബെന്യാമിനോടുള്ള സ്നേഹവും ആദരവുമാണ് ആടുജീവിതത്തിന്റെ സിനിമ പോസ്റ്ററടക്കം ഉൾപ്പെടുത്തി പുസ്തകം കൈ കൊണ്ട് എഴുതി തീർക്കാൻ ശിവജിക്ക് പ്രേരണയായത്. സർക്കാർ സർവീസിൽ ഇരിക്കുമ്പോൾ പൊള്ളുന്ന ഒരു പ്രവാസ ജീവിതവും ശിവജിയുടെ മനസിലുണ്ട്
നജീബിന്റെ പ്രവാസ ജീവിതത്തിലെ ദുരിതങ്ങൾ പറഞ്ഞ ആടുജീവിതം സിനിമയായി നാളെ തിയറ്ററുകളിൽ എത്തുമ്പോൾ ഇവിടെ പറയുന്നത് ആടുജീവിതവം വായിച്ച് ഉള്ളുപിടഞ്ഞ ഒരാൾ അതു എഴുതിയ ആൾക്ക് നൽകുന്ന ഒരു സമർപ്പണത്തിന്റെ കഥയാണ്കൊല്ലം കിഴക്കേ കല്ലട സ്വദേശിയായ ശിവജി സ്കൂൾ കാലം മുതലെ നല്ല കൈയ്യക്ഷരത്തിന് പ്രശംസ നേടിയിട്ടുണ്ട്.
പക്ഷേ ഇങ്ങനെ പുസ്തം പകർത്തിയെഴുത്ത് തുടങ്ങിയത് ചടയമംഗലം സബ് ട്രഷറിയിൽ ജോലിയിൽ ഇരിക്കുമ്പോഴാണ്. അവധി അപേക്ഷ നല്ല അക്ഷരത്തിൽ എഴുതി നൽകിയപ്പോൾ പകർത്ത് എഴുത്തിന് പ്രേരണയായത് അന്നത്തെ ട്രഷറി ഓഫീസറായ ജയനാണ്. രവീന്ദ്ര നാഥ ടാഗോറിൻ്റെ ഗീതാഞ്ജലിയാണ് ശിവജി ആദ്യം പകർത്തി എഴുതിയത്.