കരിമണല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി വാങ്ങിയെന്ന കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അന്വേഷണം നടത്തും. കൊച്ചി യൂണിറ്റാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.
എസ്.എഫ്.ഐ.ഒ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇ.ഡിയുടെ നീക്കംഅതേസമയം ഇ.ഡിയുടെ അന്വേഷണത്തില്‍ താന്‍ അമിതാവേശം കാണിക്കുന്നില്ലെന്ന് മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു
നേരത്തെ കേസ് ഇ.ഡിയുടെ മുന്നില്‍ വന്നിട്ടും അന്വേഷിക്കാത്തത് എന്തുകൊണ്ടാണ്? ഇപ്പോള്‍ എന്തൊക്കെയാണ് അന്വേഷിക്കുന്നത്? എന്താണ് ഉദ്ദേശമെന്നെല്ലാം നോക്കണമെന്നും തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലവും നിലവില്‍ പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.