ആലപ്പുഴ കഞ്ഞിക്കുഴിയിൽ പക്ഷികൾക്കും ജീവജാലങ്ങൾക്കും കുടിവെള്ളമൊരുക്കി നൻമയുടെ കരുതൽ. കുടുംബശ്രീ പ്രവർത്തകരാണ് വീട്ടുപരിസരങ്ങളിലും കാവുകളിലും കുടിനീർ പാത്രങ്ങൾ സ്ഥാപിച്ചത്.
കൊടുംവേനലിൽ പക്ഷികൾക്കും ജീവജാലങ്ങൾക്കും സ്വാഭാവിക ദാഹജലം ലഭിക്കാത്ത സാഹചര്യത്തിലാണ് ആലപ്പുഴ കഞ്ഞിക്കുഴിയിലെ കുടുംബശ്രീ അംഗങ്ങൾ കരുതലൊരുക്കിയയത്.
പഞ്ചായത്തിലെ പതിനെട്ടുവാർഡുകളിലെ മുന്നൂറ്റി തൊണ്ണൂറ്റിയഞ്ച് കുടുംബശ്രീ യൂണിറ്റുകളാണ് അനുയോജ്യമായ സ്ഥലങ്ങളിൽ പക്ഷികൾക്കും മൃഗങ്ങൾക്കും കുടിവെള്ളം ഒരുക്കുന്നത്.