മണിപ്പുരിൽ ഈസ്റ്ററിന് അവധിയില്ല. ശനിയും ഞായറും പ്രവൃത്തി ദിനമാക്കി.
ഗവർണറുടെ നിർദേശപ്രകാരം ഉത്തരവിറക്കി. സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസങ്ങളെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തീരുമാനം.
സർക്കാർ ഓഫീസുകളും പൊതുമേഖല സ്ഥാപനങ്ങളും പ്രവർത്തിക്കും. കുക്കി സംഘടനകൾക്ക് ഗവർണറുടെ തീരുമാനത്തിൽ എതിർപ്പുണ്ട്