ആലപ്പുഴ ലോക്സഭ ഇലക്ഷൻ പ്രചരണം പുരോഗമിക്കുമ്ബോള്‍ യുഡിഎഫ് സ്ഥാനാർഥി കെസി വേണുഗോപാലിനായി വോട്ട് തേടി അഭിഭാഷകർ.

നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലും യാത്രക്കാരോടുമാണ് ഒരു സംഘം അഭിഭാഷകർ കെസിയ്ക്കായി വോട്ട് തേടിയത്. കോണ്‍ഗ്രസ് അനുകൂല അഭിഭാഷക സംഘടനയായ ലോയേഴ്‌സ് കോണ്‍ഗ്രസാണ് വോട്ട് തേടിയത്.

ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിരവധി അഭിഭാഷകർ പങ്കെടുത്തു.കെസി വേണുഗോപാലിന് വിജയം സുനിശ്ചിതമാണെന്ന് അഭിഭാഷകർ പറഞ്ഞു.

ലോയേഴ്‌സ് കോണ്‍ഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ എസ് ഗോപകുമാർ, ഡിസിസി ജനറല്‍ സെക്രട്ടറി വി ഷുക്കൂർ, ലോയേഴ്‌സ് കോണ്‍ഗ്രസ്‌ നേതാക്കളായ കെ ജയകുമാർ, വിഷ്ണുരാജ് സുഗതൻ, പി എ സമീർ, ആർ ജയചന്ദ്രൻ, പ്രിയ അരുണ്‍, മോൻസി സോണി തുടങ്ങിയവർ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *