ഐപി എല്ലില്‍ രണ്ട് മത്സരങ്ങള്‍ പുനഃക്രമീകരിച്ചതായി ബി സി സി ഐ ഇന്ന് പ്രഖ്യാപിച്ചു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയല്‍സും തമ്മിലുള്ള മത്സരം 2024 ഏപ്രില്‍ 17 ന് ഈഡനില്‍ നടത്താൻ ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.എന്നാല്‍ കൊല്‍ക്കത്തയിലെ ഗാർഡൻസില്‍ ഈ മത്സരം ഒരു ദിവസം മുമ്ബ് 2024 ഏപ്രില്‍ 16 ന് നടക്കും.

സെക്യൂരിറ്റി പ്രശ്നങ്ങള്‍ പോലീസ് ഉയർത്തിയതിനാല്‍ ആണ് ഈ മാറ്റം.പകരം ഏപ്രില്‍ 16ന് നടക്കാനിരുന്ന ഗുജറാത്ത് ടൈറ്റൻസും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം ഏപ്രില്‍ 17 ന് നടക്കും. നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ആകും ഈ മത്സരം നടക്കുക

Leave a Reply

Your email address will not be published. Required fields are marked *