സംസ്ഥാനത്ത് കടലേറ്റത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്നു രാത്രിവരെ കേരള തീരത്ത് 1.2 മീറ്റര്‍ വരെ ഉയരമുള്ള തിരകള്‍ക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രഗവേഷണ കേന്ദ്രം അറിയിച്ചു.
മത്സ്യതൊഴിലാളികളും തീരത്തു താമസിക്കുന്നവരും ജാഗ്രത പാലിക്കണം. കടല്‍തീരത്തേക്കുള്ള യാത്രകളും വിനോദ സഞ്ചാരവും ഒഴിവാക്കണം. കടല്‍തീരത്ത് പോകുന്നവര്‍ വെള്ളത്തില്‍ ഇറങ്ങരുത്.