ഭീകരവാദികളെ ഇല്ലാതാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ഇന്ത്യ പാകിസ്ഥാനിൽ ആസൂത്രിത കൊലപാതകങ്ങൾനടത്തുന്നതെന്ന് ഇൻ്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച ഗാർഡിയൻ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഭീകരരെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ഇന്ത്യൻ സർക്കാർ പാക്കിസ്ഥാനിൽ കൊലപാതകങ്ങൾ നടത്താൻ ശ്രമിച്ചതെന്ന് ഇന്ത്യ, 2020 മുതൽ പാക്കിസ്ഥാനിൽ അജ്ഞാതരായ തോക്കുധാരികൾ നടത്തിയ 20 ഓളം കൊലപാതകങ്ങളുമായി ഈ അവകാശവാദങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു.
2023ൽ ഇത്തരം ആസൂത്രിത കൊലപാതകങ്ങൾ ഗണ്യമായി വർധിച്ചതായും ഇൻ്റലിജൻസ് വൃത്തങ്ങൾ അവകാശപ്പെടുന്നതായിപറയുന്നു.
ഇന്ത്യൻ ഏജൻ്റുമാർ പാകിസ്ഥാനിൽ നടപ്പാക്കുന്ന ഇത്തരം കൊലപാതകങ്ങൾ ഒറ്റരാത്രികൊണ്ട് ആസൂത്രണം ചെയ്യുന്നതല്ല. യുഎഇയിൽ ഇത്തരം സ്ലീപ്പർ സെല്ലുകൾ സ്ഥാപിക്കാൻ അവർ ഏകദേശം രണ്ട് വർഷത്തോളം”പ്രവർത്തിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.