ഐ.പി.എല്‍ തിരക്കിനിടെയില്‍ മുംബൈ നായകന്‍ ഹാർദിക് പാണ്ഡ്യ, ഗുജറാത്തിലെ പ്രഭാസ് പടാനിലെ പ്രശസ്തമായ സോമനാഥ ക്ഷേത്രത്തില്‍ എത്തി പ്രാര്‍ഥന നടത്തി. പൂജ ചെയ്യുന്നതിന്റെയും പ്രാർത്ഥനകൾ നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഹിന്ദുമതത്തിലെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് സോമനാഥ് ക്ഷേത്രം. ശിവന്റെ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിലൊന്നായി സോമനാഥ ക്ഷേത്രത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ട്.പാണ്ഡ്യ ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം, വിജയതാളം കണ്ടെത്താൻ പാടുപെടുകയാണ്. 3 മത്സരങ്ങളിലും തോറ്റ മുംബൈ നിലവിൽ ടേബിളിൽ അവസാന സ്ഥാനത്താണ്.
ഹൈദരാബാദിനെതിരെ ഐപിഎല്ലിൽ എക്കാലത്തെയും ഉയർന്ന ടീം ടോട്ടൽ മുംബൈയ്ക്ക് വഴങ്ങി. ഏപ്രിൽ ഒന്നിന് സഞ്ജു സാംസണിന്റെ രാജസ്ഥാനോട് 6 വിക്കറ്റിന് മുംബൈ പരാജയപ്പെട്ടിരുന്നു.
ഏപ്രിൽ 7 ഞായറാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഋഷഭ് പന്തിന്റെ ഡൽഹിയെ നേരിടുമ്പോൾ ഈ സീസണിലെ കന്നി വിജയം നേടാനാണ് മുംബൈയുടെ ശ്രമം.