റൺമലയ്ക്കു മുന്നിൽ പൊരുതി വീണ് ഡൽഹി ക്യാപിറ്റൽസ്. 235 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയുടെ ഇന്നിങ്സ് 205ൽ അവസാനിച്ചു.

25 പന്തിൽ 71 റൺസ് നേടിയ ട്രിസ്റ്റൻ സ്റ്റബ്സാണ് ഡൽഹിയുടെ ടോപ് സ്കോറർ. 29 റൺസിനാണ് മുംബൈ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്.

അർധ സെഞ്ചറി കണ്ടെത്തിയ പൃഥ്വി ഷായെ (40 പന്തിൽ 66) 12–ാം ഓവറിൽ ജസ്പ്രീത് ബുമ്ര ക്ലീൻ ബോൾഡാക്കി. 31 പന്തിൽ 41 റൺസ് നേടിയ അഭിഷേക് പൊറൽ ടിം ഡേവിഡിന് ക്യാച്ച് നൽകി മടങ്ങി.

അവസാന ഓവറുകളിൽ ട്രിസ്റ്റൻ സ്റ്റബ്സ് നടത്തിയ വെടിക്കെട്ടാണ് ഡൽഹിയെ 200 കടക്കാൻ സഹായിച്ചത്. എന്നാൽ മുംബൈ ഉയർത്തിയ റൺമല മറികടക്കാൻ അതു മതിയാകുമായിരുന്നില്ല”

Leave a Reply

Your email address will not be published. Required fields are marked *