മുഖ്യമന്ത്രിയുടെ മകൾ ടി.വീണയുടെ എക്സാലോജിക് കമ്പനിക്ക് പണം നൽകിയതായി സിഎസ്ഐ സഭ. കാരക്കോണം മെഡിക്കൽ കോളേജിൽ ഓൺലൈൻ സേവനത്തിനായിരുന്നു പണം.
എന്നാൽ സേവനം മോശമായതിനാൽ കരാർ അവസാനിപ്പിക്കേണ്ടിവന്നെന്നും സഭാ സെക്രട്ടറി ടി.ടി പ്രവീൺ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയാണെന്ന് അറിഞ്ഞുകൊണ്ടല്ല കരാറിൽ ഏർപ്പെട്ടതെന്നും, ഇത് സംബന്ധിച്ച വിശദീകരണം എസ്എഫ്ഐഒയ്ക്ക് നൽകിയതായും സഭ സെക്രട്ടറി അറിയിച്ചു