രാജ്യം ഒരേസമയം തിരഞ്ഞെടുപ്പ് നടപ്പാക്കുമെന്നും ബിജെപി പ്രകടനപത്രിക. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകടനപത്രിക പുറത്തിറക്കി. സര്‍ക്കാരിന്‍റെ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് പ്രകടനപത്രിക കൈമാറി.
14 ഭാഗങ്ങളുള്ള പ്രകടനപത്രികയാണ് ബിജെപി പുറത്തിറക്കിയത്. വനിത സംവരണ നിയമം, പുതിയ ക്രിമിനല്‍ നിയമം എന്നിവ നടപ്പാക്കും. റേഷന്‍, വെള്ളം എന്നിവ അടുത്ത അഞ്ചുവര്‍ഷവും സൗജന്യമായി നല്‍കും.
ബുള്ളറ്റ് ട്രെയിനുകളും കൂടുതല്‍ വന്ദേഭാരത് ട്രെയിനുകളും കൊണ്ടുവരും. ഇന്ത്യയെ രാജ്യാന്തര നിര്‍മാണ ഹബ്ബാക്കും. ലോകമാകെ രാജ്യാന്തര രാമായണ ഉല്‍സവം സംഘടിപ്പിക്കുമെന്ന് ബിജെപി. ഇന്ധനവില കുറയ്ക്കും. പെട്രോളിയം ഉല്‍പന്നങ്ങളുടെ നികുതി കുറയ്ക്കുമെന്ന് ബിജെപി വാഗ്ദാനം