ഇറാന് സൈന്യം പിടിച്ചെടുത്ത എംഎസ്സി ഏരീസ് കപ്പലില്‍ മലയാളി യുവതിയും. തൃശൂര്‍ വെളുത്തൂര്‍ സ്വദേശി ആന്റസ ജോസഫാണ് കപ്പലിലുള്ള നാലാമത്തെ മലയാളി.
ട്രൈനിങ്ങിന്റെ ഭാഗമായി ഒമ്പതുമാസമായി ജോലി ചെയ്തുവരികയായിരുന്നു ആന്റസ. മകളുടെ കാര്യത്തില്‍ വലിയ ആശങ്കയിലാണെന്ന് അച്ഛന് ബിജു എബ്രഹാംപറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവസാനമായി സംസാരിച്ചത്. കമ്പനി അധികൃതര്‍ ബന്ധപ്പെട്ട് മകള്‍ സുരക്ഷിതയാണെന്ന് അറിയിച്ചതായും അച്ഛന് പറഞ്ഞു.