ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരെ 20 റണ്‍സ് തോല്‍വിയിലേക്ക് വീണതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്ക് നേരെ വിമര്‍ശനങ്ങളുമായി മുന്‍ താരങ്ങള്‍.
ചെന്നൈ ഇന്നിങ്സിന്റെ അവസാന ഓവര്‍ എറിഞ്ഞ ഹര്‍ദിക്കിനെയാണ് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്കര്‍ വിമര്‍ശനങ്ങളില്‍ മൂടുന്നത്. മല്‍സരത്തിന് അഞ്ച് മണിക്കൂര്‍ മുന്‍പ് ടീം മീറ്റിങ്ങില്‍ വെച്ച് തയ്യാറാക്കിയ പ്ലാന്‍ എയുമായി നില്‍ക്കുന്ന ഹര്‍ദിക്കിനെയാണ് ഞാന്‍ കണ്ടത്.
പന്തെറിയാനറിയുന്ന സ്പിന്നര്‍മാര്‍ അവര്‍ക്കുണ്ട്. കളിയുടെ ഗതി തിരിക്കണം, കമന്ററി ബോക്സിലിരുന്ന് ബ്രയാന്‍ ലാറ പറഞ്ഞു