ലോക്സഭ തിരഞ്ഞെടുപ്പില്‍ 2019 ലേതിനു വിപരീതഫലമാകും ഉണ്ടാകുകയെന്ന് മുഖ്യമന്ത്രി.

എല്‍ഡിഎഫ് മികച്ച വിജയം നേടും. ബിജെപി മുന്നണി മൂന്നാമതാവും. കേരളവിരുദ്ധ നിലപാടെടുക്കുന്ന യുഡിഎഫിന് വോട്ടര്‍മാര്‍ കനത്ത ശിക്ഷ നല്‍കും. സംഘ്പരിവാറിനെ എതിര്‍ക്കുന്ന എല്‍ഡിഎഫ് ജയിക്കണോ ആ നയങ്ങളോടു ചേരുന്ന യുഡിഎഫ് ജയിക്കണോയെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി.

തൃശൂരില്‍ പറഞ്ഞുരാജ്യത്ത് ഗ്യാരന്റി കിട്ടിയത് കോര്‍പറേറ്റുകള്‍ക്ക് മാത്രമാണ്. കേരളത്തോട് വിഭാഗീയ സമീപനം. കടമെടുപ്പ് പരിധി ഹര്‍ജിയില്‍ കേരളത്തിന് തിരിച്ചടിയുണ്ടായെന്ന് മോദി പറഞ്ഞു.

ഹര്‍ജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടത് എങ്ങനെയാണ് തിരിച്ചടിയാവുക? കേരളത്തെ ലോകത്തിനു മുന്നില്‍ ഇകഴ്ത്തിക്കിട്ടാനുള്ള ശ്രമത്തിനെതിരെ ജനം വിധിയെഴുതുമെന്നും മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *