ഇൻഡ്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ പൊതുസമ്മേളനം കാട്ടൂർ ഹോളി ഫാമിലി വിസിറ്റേഷൻ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ 2024 ഏപ്രിൽ 21 ഞായർ വൈകുന്നേരം നടത്തപ്പെട്ടു.

ILCC ചെയർമാൻ ശ്രീ. സുനിൽ ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിന് ജനറൽ സെക്രട്ടറി ശ്രീ. ജാക്സൺ ആറാട്ടുകുളം സ്വാഗതം ആശംസിച്ചു.

ILCC ടൂറിസം പോർട്ടൽ ഉദ്ഘാടനം ആലപ്പുഴ രൂപതാ ബിഷപ്പ് അഭിവന്ദ്യ ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ നിർവ്വഹിച്ചു.

കടൽ സമ്പത്തും കടൽധാധുക്കളും ലക്ഷ്യമാക്കുന്ന കേന്ദ്ര ഗവൺമെൻ്റിൻ്റെ സാഗർമാല – ബ്ലൂ ഇകോണമി നയങ്ങളും, ടൂറിസം വരുമാനം ലക്ഷ്യമിട്ട് തീരദേശത്തെ കൈക്കലാക്കാൻ വരുന്ന കോർപ്പറേറ്റുകളുടേയും, ഒപ്പം പുനർഗേഹം പോലുള്ള പദ്ധതികളുമായി തീര ജനതയെ കുടിയൊഴിപ്പിക്കാൻ ഉള്ള സംസ്ഥാന ഗവൺമെൻ്റിൻ്റെ ഉൾപ്പെടെ നീക്കങ്ങൾ പല വിധത്തിൽ നടക്കുമ്പോൾ, ഈ മനോഹര തീരത്ത് തുടർന്നും ജീവിക്കണമെങ്കിൽ പുതിയ തൊഴിൽ മേഖലകളും വരുമാന മാർഗ്ഗങ്ങളും തീരദേശ യുവജനങ്ങൾ ആർജിക്കേണ്ടിയിരിക്കുന്നു എന്ന്
ബിഷപ് ജയിംസ് റാഫേൽ ആനാപറമ്പിൽ തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

ടെക്ജെൻഷ്യ CEO ശ്രീ. ജോയി സെബാസ്റ്റ്യൻ ഉൾപ്പെടെയുള്ള സമുദായത്തിലെ വിവിധ മേഖലകളിലെ പ്രതിഭകളേയും മാതാപിതാക്കളേയും ആദരിച്ചു.

സാലിയൻസ് ടെക്സ്അപ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഐ . എൽ .സി. സി യുടെ ഐ ടി സ്റ്റാർട്ടപ്പ് കമ്പനിയുടെ ഷെയർ സർട്ടിഫിക്കറ്റുകളുടെ വിതരണം കാട്ടൂർ ഫൊറോന വികാരി Fr. അലൻ ലെസ്ലിൻ പനയ്ക്കൽ നിർവ്വഹിച്ചു.

ILCC വൈസ് ചെയർമാൻ കേണൽ C J ആൻ്റണി, ശ്രീ.ജോയി സെബാസ്റ്റ്യൻ, മദർ ലീല ജോസ്, സിസ്റ്റർ ട്രീസ ചാൾസ്, സിസ്റ്റർ റോസ് സേവ്യർ, ശ്രീ.ജോണി ചെക്കിട്ട , ശ്രീ. പി.ബി പോൾ, ശ്രീ. അഗസ്റ്റിൻ ചാക്കോ, ശ്രീ ജോഷി പള്ളിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് ശ്രീ. ഇഗ്നേഷ്യസ് അത്തിപ്പൊഴിയിൽ സമ്മേളനത്തിന് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *