ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. രണ്ട് ജഡ്ജിമാരും പ്രത്യേകം വിധികളാണ് പ്രസ്താവിക്കുകഒരു ജഡ്ജിയുടെ വിധിയോട് യോജിച്ചുകൊണ്ടോ വിയോജിച്ചുകൊണ്ടോ ആകാം രണ്ടാമത്തെ ജഡ്ജിയുടെ വിധി.

ഭിന്നവിധി ആണെങ്കില്‍ ഹർജികള്‍ ഉയർന്ന ബെഞ്ചിന്റെ പരിഗണനയ്ക്ക് പോയേക്കാം. കേവലം സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇലക്‌ട്രാണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ചുള്ള വോട്ടെടുപ്പ് രീതിക്കെതിരേ ഉത്തരവുറക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി നിലവില്‍ ഓരോ അസംബ്ലി മണ്ഡലങ്ങളിലെയും അഞ്ച് ബൂത്തുകളില്‍നിന്നുള്ള വിവിപാറ്റുകളാണ് എണ്ണുന്നത്.

എന്നാല്‍, മുഴുവൻ വിവിപാറ്റുകളും എണ്ണണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. ഈ ആവശ്യം പ്രായോഗികമല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. വോട്ടെടുപ്പ് നിയന്ത്രിക്കാൻ കോടതിക്ക് അധികാരമില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.

ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷനാണ് വോട്ടെടുപ്പ് നടത്താനുള്ള അധികാരമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം ഹാക്ക് ചെയ്തതിന് തെളിവുകളില്ലെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *