കേരള തമിഴ് നാട് തീരങ്ങള്‍ക്ക് ഭീഷണിയായി വീണ്ടും കള്ളക്കടല്‍ പ്രതിഭാസം. ഈ സാഹചര്യത്തില്‍ കേരള തീരത്തടക്കം ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
കേരള തീരത്തും, തെക്കന്‍ തമിഴ്നാട്, വടക്കന്‍ തമിഴ്നാട് തീരങ്ങളില്‍ തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.