ഭോപ്പാല്‍ മധ്യപ്രദേശിലെ രാജാ ഭോജ് അന്തരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചതെന്ന് അധികൃതർ പറഞ്ഞുഇതേത്തുടർന്ന് വിമാനത്താവളത്തില്‍ പരിശോധനകള്‍ നടത്തി വരികയാണെന്നും സുരക്ഷ ശക്തമാക്കിയതായും ചീഫ് സെക്യൂരിറ്റി ഓഫീസർ വിശാല്‍ ശർമ്മ പറഞ്ഞു.

വിമാനത്താവളം ബോംബിട്ട് തകർക്കുമെന്നും സ്‌ഫോടനമുണ്ടാകുമെന്നുമായിരുന്നു ഇ- മെയില്‍ വഴി അധികൃതർക്ക് സന്ദേശം ലഭിച്ചത്.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിലവില്‍ വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കിയതായും യാത്രക്കാർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചുഗോവയിലെ ദംബോലിം വിമാനത്താവളത്തിലും ഇന്നലെ ഇ-മെയില്‍ വഴി ബോംബ് ഭീഷണി അധികൃതർക്ക് ലഭിച്ചിരുന്നു.

സംഭവത്തില്‍ സുരക്ഷാ ഏജൻസികള്‍ക്കും എയർലൈനുകള്‍ക്കും ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ടെന്നും അന്വേഷണം നടത്തി വരികയാണെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.

നിലവില്‍ പ്രവർത്തനങ്ങള്‍ നിർത്തിവച്ചിട്ടില്ല. കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സംശയം തോന്നുന്നവരെ പരിശോധിച്ചു വരികയാണെന്നും എയർപോർട്ട് ഡയറക്ടർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *