വയനാട് മാവോയിസ്റ്റ് – തണ്ടർബോൾട്ട് ഏറ്റുമുട്ടല്‍; ഉൾക്കാട്ടില്‍വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ്. ഉൾക്കാട്ടിൽ നിന്ന് 9 റൗണ്ട് വെടി ശബ്ദം കേട്ടതായി തോട്ടം തൊഴിലാളികൾ പറഞ്ഞു.

രാവിലെ പത്തരയോടെയായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്തു സായുധ മാവോയിസ്റ്റ് സംഘം എത്തിയതിന് പിന്നാലെ മേഖലയിൽ തണ്ടർബോൾട്ടിന്റെ തിരച്ചിൽ ശക്തമാക്കിയിരുന്നു.

ഇതിനിടെയാണ് കമ്പമല – ആറളം വനമേഖലയിൽ നിന്ന് വെടിവെച്ച കേട്ടത്. ആർക്കും പരുക്കില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ശക്തമായ പൊലീസ് കാവലിലാണ് മേഖല.”

Leave a Reply

Your email address will not be published. Required fields are marked *