Month: April 2024

കെജ്‌രിവാള്‍ ജയിലിലേക്ക്; ഏപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഇ.ഡി. കസ്റ്റഡിയിലുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലിലേക്ക്ഏപ്രില്‍ 15 വരെയാണ് അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. കേസില്‍ അരവിന്ദ് കെജ്രിവാളിന്റെ ഇ.ഡി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.

ഹൃദയശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിതരണം നിർത്തി കമ്പനികൾ; പ്രതിസന്ധി

സർക്കാർ ആശുപത്രികളിലേയ്ക്കുള്ള ഹൃദയശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിതരണം നിർത്തി കമ്പനികൾ. മെഡിക്കൽ കോളജുകൾ ഉൾപ്പെടെ 19 സർക്കാർ ആശുപത്രികളിലെ ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധിയിലാക്കും. 135 കോടിയാണ് വിതരണ കമ്പനികൾക്ക് ലഭിക്കാനുള്ളത്. ഏപ്രിൽ 1 മുതൽ വിതരണം നിർത്തുമെന്ന് ഒരു മാസം മുമ്പ് നോട്ടീസ്…

കടമെടുപ്പ് പരിധി: കേരളത്തിന്റെ ഹര്‍ജി ഭരണഘടനാ ബെഞ്ച് പരിഗണിക്കും

കടമെടുപ്പ് പരിധിയില്‍ കേരളത്തിന്റെ പ്രധാന ഹര്‍ജി ഭരണഘടനാ ബെഞ്ച് പരിഗണിക്കും. അഞ്ചംഗ ബെഞ്ചാണ് പരിഗണിക്കുക.13,608 കോടി കേരളത്തിന് കിട്ടിയെന്ന് സുപ്രീംകോടതി.

അഡ്വാനിക്ക് രാഷ്ട്രപതി ഭാരതരത്ന സമ്മാനിക്കുമ്പോൾ മോദി എഴുന്നേറ്റു നിന്നില്ല; അനാദരവെന്ന് പ്രതിപക്ഷം

ന്യൂഡൽഹി മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എൽ.കെ. അഡ്വാനിക്ക് രാഷ്ട്രപതി ദ്രൗപദി മുർമു ഭാരതരത്ന പുരസ്കാരം സമർപ്പിക്കുന്ന വേളയിൽ, ഇരിപ്പിടത്തിൽനിന്ന് എഴുന്നേൽക്കാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് പ്രതിപക്ഷം രംഗത്ത്. നിൽക്കണമായിരുന്നുവെന്നും രാഷ്ട്രപതിയോട് അങ്ങേയറ്റത്തെ അനാദരവാണ് കാണിച്ചതെന്നും കോണ്‍ഗ്രസ് ജനറൽ…

മുതലപ്പൊഴിയില്‍ മത്സ്യബന്ധനബോട്ട് മറിഞ്ഞു; അഞ്ച് തൊഴിലാളികളെ രക്ഷപ്പെടുത്തി

രൂക്ഷമായ കടലാക്രമണം തുടരുന്നതിനിടെ തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധനബോട്ട് മറിഞ്ഞു. അഞ്ച് തൊഴിലാളികളെയും രക്ഷപ്പെടുത്തി. അപകടത്തിൽപ്പെട്ട് മറിഞ്ഞ ബോട്ട് കരയിലേക്ക് അടുപ്പിക്കാനായിട്ടില്ല. അതേസമയം, അപകടത്തിൽപ്പെട്ട ബോട്ടിലുള്ളവരെ രക്ഷപ്പെടുത്താൻ പോയ കോസ്റ്റൽ പൊലീസ് ബോട്ടിലെ ജീവനക്കാരന് പരുക്കേറ്റു. ബോട്ട് കമാൻഡർ പ്രദീപിനാണ് നിസാര പരുക്കേറ്റത്.…