236 റണ്‍സ് എന്ന കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്നാണ് കൊല്‍ക്കത്തക്കെതിരെ ലക്നൗ സൂപ്പര്‍ ജയന്റ്സ് ബാറ്റിങ്ങിന് ഇറങ്ങിയത്. എന്നാല്‍ മുന്‍പില്‍ നിന്ന് നയിക്കേണ്ട നായകന്‍ മടങ്ങിയത് 21 പന്തില്‍ നിന്ന് 25 റണ്‍സുമായി.
സ്ട്രൈക്ക്റേറ്റ് 119. 98 റണ്‍സ് തോല്‍വിയിലേക്ക് ടീം വീണപ്പോള്‍ രാഹുലിന്റെ ബാറ്റിങ് സമീപനത്തിന് നേര്‍ക്ക് വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.
എന്നാല്‍ രാഹുല്‍ തോല്‍വിയില്‍ പഴി ചാരുന്നത് യുവ ബോളര്‍മാരിലുംഎതിരാളികളെ സമ്മര്‍ദത്തിലാക്കാന്‍ അവര്‍ക്കാവുന്നു. ഞങ്ങളുടെ യുവ ബോളര്‍മാര്‍ക്ക് ആ സമ്മര്‍ദം താങ്ങാനായില്ല, മല്‍സര ശേഷം രാഹുലിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
എന്നാല്‍ ടീം ആഗ്രഹിക്കുന്ന നിലയിലെ തുടക്കം നല്‍കാതെ പഴി പരിചയസമ്പത്തില്ലാത്ത ബോളര്‍മാരുടെ മേല്‍ വയ്ക്കുന്നു എന്നാണ് രാഹുലിന് നേരെ ഉയരുന്ന വിമര്‍ശനം.