ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും ഇന്നലെ രാവിലെയും വളഞ്ഞവഴിയിൽ ഉച്ചയ്ക്കുമാണ് കടൽ കരയിലേക്ക് കയറിയത്. ശനിയാഴ്ച രാത്രി കടൽ പ്രക്ഷുബ്ദമായെങ്കിലും വൈകാതെ ശാന്തമായി. തോട്ടപ്പള്ളി – വലിയഴിക്കൽ റോഡിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് കടൽവെള്ളം ശക്തമായി അടിച്ചു കയറുന്നു .

കടലും റോഡും തമ്മിൽ ഏതാനും മീറ്റർ അകലം മാത്രമാണുള്ളത്. റോഡിൽ മണ്ണ് മൂടിയതിനാൽ ഗതാഗത തടസം നേരിടുന്നു. മണ്ണ് നീക്കം ചെയ്യാനെത്തിയവരെ നാട്ടുകാർ തടഞ്ഞു.

കടൽ ഭിത്തി താഴ്ന്ന തിനാൽ അതിന് മുകളിൽ കൂടിയാണ് തിരമാലകളും കരയിലേക്കെത്തുന്നത് വളഞ്ഞ വഴിയിൽ കടലാക്രമണം തടയുന്നതിന് സ്ഥാപിച്ച ടെട്രാപോഡുകൾ കടലെടുത്തു. നിരവധി വീടുകൾ തകർച്ച ഭീഷണിയിലാണ് .

കടലാക്രമണത്തിൽ വൃക്ഷങ്ങൾ കടപുഴകി വളഞ്ഞ വഴിയിൽ അശാസ്ത്രീയമായി ടെട്രാപോഡുകൾ സ്ഥാപിച്ചതാണ് പ്രശ്നമായത്. ഒരു മാസം മുമ്പ് കടലാക്രമണം ഉണ്ടായപ്പോഴും വീടുകൾക്ക് ഭീഷണിയുണ്ടായിരുന്നു. പുലിമുട്ടോടുകൂടി കടൽ ഭിത്തി നിർമിക്കണമെന്നാണ് പ്രദേശ വാസികളുടെ ആവശ്യം.”

കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ശനിയാഴ്ച രാവിലെ 2.30 മുതൽ ഞായറാഴ്ച രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.”

മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *