സംസ്ഥാനത്ത് എസ്.എസ്.എല്‍.സിക്ക് ഇക്കുറി മികച്ചവിജയം. 99.69 ശതമാനമാണ് വിജയശതമാനം. ആകെ നാലു ലക്ഷത്തി ഇരുപത്തിയേഴായിരത്തി ഒരുന്നൂറ്റിയഞ്ച് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ നാല് ലക്ഷത്തി ഇരുപത്തിയയ്യായിരത്തി അഞ്ഞൂറ്റി അറുപത്തി മൂന്ന് േപര് ഉപരിപഠനത്തിന് യോഗ്യത നേടി.
എഴുപത്തിയൊന്നായിരത്തി എണ്ണൂറ്റി മുപ്പത്തിയൊന്നുപേര്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം. 99.92 ശതമാനം. ഏറ്റവും കുറവുള്ളത് തിരുവനന്തപുരം റവന്യൂ ജില്ലയിലാണ്.
പാലാ വിദ്യാഭ്യാസ ജില്ല നൂറുശതമാനം വിജയം നേടി. ഏറ്റവും കുറവ് ആറ്റിങ്ങലുമാണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് 4934 എ പ്ലസുകാര്‍. കഴിഞ്ഞ വര്‍ഷവും ഒന്നാം സ്ഥാനം മലപ്പുറത്തിനായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്തെ ആകെ വിജയശതമാനത്തില്‍ നേരിയ കുറവുണ്ട്. 99.7 % ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം.
70 ക്യാപുകളിലായി പതിനായിരത്തിയെണ്ണൂറ്റി അറുപത്തിമൂന്ന് അധ്യാപകര്‍ 14 ദിവസം കൊണ്ടാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്.
ടാബുലേഷന്‍, ഗ്രേസ്മാര്‍ക്ക് എന്‍ട്രി എന്നിവ പരീക്ഷ ഭവനും പൂര്‍ത്തിയാക്കി.കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 11 ദിവസം നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിച്ചിരിക്കുന്നത്.”