കേരളത്തിന്റെ നാവിക ചരിത്രത്തിൽ പ്രധാന സ്ഥാനം തന്നെ ആലപ്പുഴയ്ക്കുണ്ട്. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ആലപ്പുഴ കടൽ തീരത്തോട് ചേർന്ന് ഒന്നര നൂറ്റാണ്ട് പഴക്കമുളള കടൽപ്പാലമുണ്ട്.
ഒരു കാലത്ത് തലയെടുപ്പോടെ നിലനിന്നിരുന്ന ആലപ്പുഴ കടൽപാലം പുനർനിർമിക്കുകയാണ് ഇപ്പോൾ.”
കടൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട മണ്ണ് പരിശോധനയ്ക്ക് ഉപരിതലം ഒരുക്കുകയാണ് ഇപ്പോൾ.
ആലപ്പുഴ ബീച്ചിൽ കടൽപ്പാലം നിർമിക്കാൻ മണ്ണ് പരിശോധനയ്ക്ക് നടപടികൾ ദ്രുതഗതിയിൽ നടന്നുവരികയാണ് കടൽപ്പാലത്തിന്റെ കരാർ ഏറ്റെടുത്തിരിക്കുന്നത് കെവിജെ ബിൽഡേഴ്സ് ആണ്.
വലിയ കപ്പലിന് പകരം പായ്ക്കപ്പൽ അടുപ്പിക്കുന്ന തരത്തിലേക്ക് ആലപ്പുഴ ബീച്ചിനെ മാറ്റാനാണ് തുറമുഖ വകുപ്പ്
ലക്ഷ്യമിടുന്നത്.
1989 നാണ് ആലപ്പുഴ തുറമുഖത്ത് അവസാനമായി കപ്പൽ എത്തിയത്. പഴയ പ്രതാപത്തിലേക്ക് പിന്നീട് തിരിച്ചുപോയിട്ടില്ല. കടൽ പാലം യാഥാർഥ്യമാവുന്നതോടെ വലിയ ടൂറിസം സാധ്യതയാണ് സർക്കാർ മുന്നിൽ കാണുന്നത്.
ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ ഇത്തരത്തിൽ പുനർ നിർമ്മിക്കുന്നതോടെ കേരളത്തിലക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ബന്ധപ്പെട്ട അധികാരികൾ.